Powered by Blogger.
RSS

ആശംസകൾ - ഡോ. ഖദീജ മുംതാസ്

പുതുകാലം. വിവര സാങ്കേതികവിദ്യകളുടെ വിസ്ഫോടനകാലം. ശാസ്ത്രമുന്നേറ്റങ്ങളും, വികസനങ്ങളും, പ്രപഞ്ചത്തെപ്പറ്റിയുള്ള പുതു പുതു അറിവുകളും മാത്രമല്ല അവ കൈകാര്‍യം ചെയ്യുന്നത്. ര്പുതുതലമുറയുടെ സര്‍ഗ്ഗാത്മകതയും വിവര സാങ്കേതികവിദ്യകളുമായി ഇഴചേര്‍ന്ന് കിടക്കുന്നു. അവര്‍ 'തറ പറ' യെഴുതി തുടങ്ങുന്നതും ഇന്ന് കരി സ്ലേറ്റിലല്ല...

ഇ-സാഹിത്യത്തെ അവഗണിച്ചുകൊണ്ടൊരു സാഹിത്യ ചിന്ത ഇന്ന് അസാധ്യമാണ്. ഏറ്റവും അന്തര്‍മുഖനായ ഒരു വ്യക്തിക്കും തന്റെ സര്‍ഗ്ഗാത്മകതയെ യാതൊരു വിലക്കുമില്ലാതെ ആവിഷ്കരിക്കാന്‍ അതവസരം നല്‍കുന്നു. ഏറ്റവും മൌലികമായ സാഹിത്യത്തിന്റെ ഉറവിടം ഒരു അന്തര്‍മുഖന്റെ ഹൃദയം തന്നെയായിരിക്കുമല്ലോ. തന്റെ അന്തര്‍മുഖത്വത്തിന്റെ പ്രതിലോമകതകള്‍ കുടഞ്ഞുകളഞ്ഞ് ലോകമെമ്പാടുമുള്ള ബഹിര്‍മുഖരോട്, സാഹിത്യ പ്രണയികളോട്, പ്രതിഭകളോട്, ആശയസംവാദം നടത്താന്‍ പിന്നീടീലോകം അവനു അല്ലെങ്കില്‍ അവള്‍ക്ക് സാധ്യതയേകുന്നു. വലിയൊരു സുഹൃദ് വലയത്തിന്റെ അനന്തസാധ്യതകള്‍ , അത്ഭുതങ്ങള്‍ , ആഹ്ലാദങ്ങള്‍ ...

കടലാസിലെഴുതുന്ന സാഹിത്യവും പുസ്തകങ്ങളും രണ്ടാംസ്ഥാനത്ത് എന്ന് ഇപ്പറഞ്ഞതിനര്‍ത്ഥമില്ല. ഞാനടക്കമുള്ള തലമുറയുടെ പറിച്ചെറിയാന്‍ കഴിയാത്ത ഗൃഹാതുരത തന്നെയാണ് 'പെന്നെ'ഴുത്ത്. Paperless society ഉണ്ടാകാന്‍ പോകുന്നു എന്ന് ലങ്കാസ്റ്റര്‍ പ്രവചിച്ചത് എഴുപതുകളില്‍ . എന്നിട്ടോ, നലുപതിടാണ്ട്കഴിഞ്ഞിന്നും പുസ്തകങ്ങള്‍ നിറയെ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇ-സാഹിത്യവും പെൻ സാഹിത്യവും സമാന്തരമായി മുന്നേറട്ടെ.

എല്ലാ ആശംസകളും...

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

0 comments:

Post a Comment